പത്തനംതിട്ട: പ്രസ് ക്ളബ് മുൻ സെക്രട്ടറിയും സൂര്യ ടി വി റിപ്പോർട്ടറുമായിരുന്ന ഷാജി അലക്‌സിന്റെ 13ാമത് അനുസ്മരണം കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30ന് പ്രസ് ക്ളബ് ഹാളിൽ നടക്കും പി.എസ്.സി അംഗം അഡ്വ.റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്യും. പ്രസ് ക്ളബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. സത്യാനന്തര കാലത്തെ മാദ്ധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം പ്രസംഗിക്കും.