കടമ്പനാട് : പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം മണ്ണടിയിൽ നടത്താൻ തീരുമാനിച്ചു. സംഗമത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ ഉദ്ഘാടനം ചെയ്തു. മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ചു. റോഷൻ ജേക്കബ് ,എസ്.രാധാകൃഷ്ണൻ , പ്രസന്നകുമാരി , വി.എസ് വിഷ്ണു ,മോഹൻകുമാർ എസ്, സിന്ധു , വിനോദ് തുണ്ടത്തിൽ ,രാജേഷ് ചെറുകുന്നം, വർഗീസ്, രാജേഷ് മണക്കാല, സുരഭിലാ മോഹൻ, രാജേന്ദ്രക്കുറുപ്പ് ,വർഗീസ് കെ.ജെയിംസ് ,എം.കെ കോശി, വിജയകുമാർ , ആർ.ദിനേശൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള ചെയർമാരായും മണ്ണടി ക്ഷീര സംഘം പ്രസിഡന്റ് സോമരാജൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.