ഇന്ത്യൻ വ്യോമസേനാദിനം
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യയുടെ വായുസേന അഥവാ എയർഫോഴ്‌സ്. 1932 ഒക്ടോബർ 8ന് എയർഫോഴ്‌സ് രൂപീകൃതമായതിനാൽ എല്ലാ വർഷവും ഒക്ടോബർ 8ന് വ്യോമസേനാ ദിനം ആചരിക്കുന്നു. ഡൽഹി ആണ് വ്യോമസേനയുടെ ആസ്ഥാനം. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൽഡൺ എയർഫോഴ്‌സ് സ്‌റ്റേഷനിലാണ് ഐ.എ.എഫ്. മേധാവിയുടെ നേതൃത്വത്തിൽ ആകാശത്തിന്റെ അഭിമാനമായ എയർഫോഴ്‌സിന്റെ ആഘോഷങ്ങൾ നടക്കാറ്.

തായ് വാൻ
കിഴക്കനേഷ്യയിലെ ദ്വീപായ തായ് വാൻ ഒരു രാജ്യമാണെങ്കിലും, രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. 1928 ഒക്ടോബർ 8ന് ആണ് ദേശീയ പതാക അംഗീകരിക്കപ്പെട്ടത്. തായ് വാൻ ഒരു രാജ്യമായി യു.എൻ.അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യാ - തായ്‌പോയി അസോസിയേഷൻ എന്നാണ് ഇന്ത്യൻ എംബസി അറിയപ്പെടുന്നത്.