ചെങ്ങന്നൂർ: മൂലൂർ സ്മാരക കമ്മറ്റിയുടെയും ഇലവുംതിട്ട ശ്രീനാരായണ ധർമ്മ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്ന് ആരംഭിക്കുന്ന 90-ാംമത് ശിവഗിരി തീർത്ഥാടനം സംബന്ധിച്ച ആലോചന യോഗം നടത്തി. മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.സി രാജാഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടന നടത്തിപ്പിനെ പറ്റി ശിവഗിരിമഠം സ്വാമി ഗുരുപ്രകാശം വിശദികരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ഇലവുംതിട്ട 76-ാം നമ്പർ ശാഖ പ്രസിഡന്റ് കെ.ജി സുരേന്ദ്രൻ, 80-ാം നമ്പർ ശാഖ പ്രസിഡന്റ് സുഗതൻ എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ (ചെയർപേഴ്‌സൺ), പി.ശ്രീകുമാർ (ജനറൽ കൺവീനർ), എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിമാരായ പ്രേമജകുമാർ, രമണൻ, സുരേന്ദ്രൻ, മോഹൻ പട്ടാഴി, സുരേഷ്‌കുമാർ, കെ.ജി പ്രസന്നൻ, വല്ലന ശാഖായോഗം അഡ്മിനിസ്‌ട്രേറ്റർ സുരേഷ് മംഗലത്തിൽ, രാജേന്ദ്രൻ (കോട്ട) ( കൺവീനർമാർ), ബിന്ദുകുമാർ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ) , ബിസ്മില്ല ശശികുമാർ (വൈസ് ചെയർമാൻ ), ശാലു ( കൺവീനർ), വിനീഷ് വിജയൻ (ജോയിന്റ് കൺവീനർ)