കടമ്പനാട് : കടമ്പനാട് വടക്ക് മണ്ണാറോഡ് തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ കൽ ക്കുരിശിനോട് ചേർന്നുള്ള വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊലീസ് പരിശോധനടത്തി . കൊച്ചുകുന്ന് ജംഗ്ഷനിലും പരിസരത്തും തെരുവ് വിളക്കുകൾ കത്താത്തത് സാമൂഹിക വിരുദ്ധർക്കും മോഷ്ടാക്കൾക്കും സൗകര്യമൊരുക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി