ചെങ്ങന്നൂർ: നവംബർ 5ന് ചെങ്ങന്നൂരിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയോടനുബന്ധിച്ച് കലാ-സാംസ്‌കാരിക മഹോത്സവങ്ങളുടെ നടത്തിപ്പിനായി തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ അദ്ധ്യക്ഷത വഹിച്ചു.പി.വി സജൻ ചെയർമാനും ബിനുമോൻ പി.എസ് ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു.