കുമ്പനാട്: കോയിപ്രം പഞ്ചായത്തിലെ 17-ാം വാർഡ് എഡി.എസ് കുടുംബശ്രീ വാർഷികം നടത്തി. സി.ഡി.എസ് ചെയർപെഴ്‌സൺ ചന്ദ്രിക മുരളി ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് അനു ജോൺ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോൺ മാത്യു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ പി.എം റോസ, ജനമൈത്രി ബീറ്റ് ഓഫീസർ പരശുറാം, സി.ഡി.എസ് വൈസ് പ്രസിഡന്റ് സരസമ്മ നാണുക്കുട്ടൻ, ഗ്രേസി മാത്യു, കൊച്ചുമോൾ, ശാന്തമ്മ പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ പരിപാടികളും ആദരിക്കലും നടന്നു.