പത്തനംതിട്ട : ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശിയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള വനിതാ സോഫ്റ്റ്ബാൾ ടീമിനെ പത്തനംതിട്ട ജില്ലാ ടീമിലെ കെ.ആർ .രഹന നയിക്കും. പത്തംതിട്ടയിൽ നിന്ന് സ്‌റ്റെഫി സജി, ഗോപിക നാരായണൻ, രേഷ്മ എന്നിവരും ടീമിൽ ഇടം പിടിച്ചു. ചെമ്പഴന്തി എസ്.എൻ കോളേജിൽ നടന്ന കോച്ചിംഗ് ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത് .സംസ്ഥാന സ്പോർട്സ് കൗൺസിൽ സോഫ്റ്റ് ബാൾ കോച്ച് പി.ബി. കുഞ്ഞുമോൻ (പത്തനംതിട്ട) സുജിത് പ്രഭാകർ (തിരുവനന്തപുരം) എന്നിവരാണ് പരിശീലകർ. ദിൻഷാ കല്ലി (കണ്ണൂർ) മാനേജരാണ്.

മറ്റ് ടീം അംഗങ്ങൾ : സന ജിൻസിയ കെ കെ,റിന്റ ചെറിയാൻ, അഞ് ജലി, ശ്രുതി, അഭിലാഷ, ശരണ്യ, അനീഷ, അഷിത, അലീന അജയ് പ്രവിത, അതുല്യ, അക്ഷയ.