കൊടുമൺ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അങ്ങാടിക്കൽ യൂണിറ്റ് പ്രവർത്തക കൺവെൻഷനും നവാഗതർക്ക് സ്വീകരണവും ഇന്ന് രാവിലെ 10 മുതൽ അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് പി. ജയപ്രസാദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. ടി. പി. വർഗീസ് അംഗത്വ വിതരണം നടത്തും. സി. പി. ഹരിച്ഛന്ദ്രൻപിള്ള, കെ.ശാന്ത, വി. കെ. രതീഷ് ബാബു, എൻ. വിശ്വംഭരൻ എന്നിവർ സംസാരിക്കും.