കുന്നന്താനം: കുന്നന്താനത്തും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നന്താനം യൂണിറ്റ് അധികാരികൾക്ക് പരാതി നൽകി. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാൻ യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് കെ.സി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സാബു ചക്കുംമൂട്ടിൽ, ടി.ഈ.മാത്യു, ജോളി ഫിലിപ്പ് ,ടി.എം മണി, ചന്ദ്രശേഖരൻ നായർ, ടി.പി ഗണേഷ്, രാജൻ ഈട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.