പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ജിയോളജിസ്റ്റ് ദമ്പതികൾക്ക് സസ്പെൻഷൻ. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ദക്ഷിണ മേഖല സ്ക്വാഡിന്റെ ചുമതല വഹിക്കുന്ന എസ്.ശ്രീജിത്ത്, വകുപ്പിന്റെ ആസ്ഥാനത്ത് ജിയോളജിസ്റ്റായ ഭാര്യ എസ്.ആർ. ഗീത എന്നിവരെയാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഇവർ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്നപ്പോൾ 49.75 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് ക ണ്ടെത്തിയത്.. ശ്രീജിത്തിനെതിരായ പരാതിയിലായിരുന്നു അന്വേഷണം. ഇതിനിടെ ഭാര്യയുടെ സ്വത്തു വിവരങ്ങളും പരിശോധിക്കുകയായിരുന്നു. 2014 മേയ് ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിച്ചത്.
ഇക്കാലയളവിൽ ഇവരുടെ വരുമാനത്തിൽ 35 ശതമാനത്തോളം അധിക വരുമാനം ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു.