അയിരൂർ: അയിരൂർ ശ്രീനാരായണ മിഷന്റെ 27-ാ മത് വാർഷിക പൊതുയോഗം നാളെ രാവിലെ 10.30 ന് അയിരൂർ കാഞ്ഞിറ്റുകര എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. ഒാഡിറ്റോറിയത്തിൽ നടക്കും. മിഷൻ പ്രസിഡന്റ് സി. എൻ. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ കുടുന്ന വാർഷിക സമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ എന്നിവർ പ്രസംഗിക്കും.
മിഷൻ സെക്രട്ടറി പി. എസ്. ദിവാകരൻ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും 2022-2023 വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിക്കും.
51 അംഗ ജനറൽ കമ്മറ്റിയേയും 21 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയേയും മിഷൻ വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. എല്ലാ മിഷൻ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.