കോന്നി: ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ റോളർസ്‌കേറ്റിങ്ങിൽ സ്വർണം നേടിയ അഭിജിത്ത് അമൽരാജ്, തുഴച്ചിലിൽ സ്വർണം നേടിയ ദേവ പ്രിയ, ആർച്ച എന്നിവർക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം. അഖിൽ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗം എം.അനീഷ് കുമാർ, നാഷണൽ സ്പോർട്സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത്, സി.സുമേഷ്, വി.ശിവകുമാർ എന്നിവർ പ്രസംഗിച്ചു. ദേശീയ ഗെയിംസിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ അർജുൻ കൃഷ്ണ, എവിൻ കോശി തോമസ്, എൻജലീൻ ഗ്ലോറി ജോർജ്, ഐറിൻ ഹന്ന ജോർജ്, ജൂബിൻജെയിംസ്, എ അതുല്യ എന്നിവരെയും അനുമോദിച്ചു.