കോന്നി: ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയമേള 13,14 തീയതികളിൽ കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലും, ഐടി മേള കോന്നി ഗവൺമെന്റ് എച്ച്.എസ്.എസിലും നടക്കും .മേളയുടെ നടത്തിപ്പിലേക്ക് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു .കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സന്ധ്യ, റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എൻ.മനോജ്, പി.ടി.എ പ്രസിഡന്റ് മനോജ് പുളിവേലിൽ, എസ്.സന്തോഷ് കുമാർ, പ്രിൻസിപ്പൽ സുനിൽ ആർ ,ടീച്ചർ ഇൻ ചാർജ് ലീന കെ.എസ് ,മാത്യുസൺ പി.തോമസ് ,കൺവീനർമാരായ കെ.ബി.ലാൽ, സുരേഷ്,ബിനു ടി.എസ് , എന്നിവർ സംസാരിച്ചു.