അടൂർ: അടൂർ നിയോജകമണ്ഡലത്തുലുള്ളവർക്ക് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും, എെ. എച്ച്. ആർ. ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി ഡിജിറ്റൽ പരിശീലനം നൽകുന്നു. ഇതു സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, കുടുംബശ്രീ പത്തനംതിട്ട ജില്ല കോ - ഓഡിനേറ്റർ, അടൂർ അപ്ലൈഡ് സയൻസ് കോളേജിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്തയോഗം ചേർന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ലത, സുശീല കുഞ്ഞമ്മ കുറുപ്പ്, അശ വി.എസ്, ധന്യദേവി, സുനിൽബാബു, ഡോ.എൽ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.