uit
അടൂർ യു. ഐ. ടി സെന്ററിന്റെ വികസന സമിതിയോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു.

അടൂർ : കേരള യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രമായ അടൂർ യു.ഐ.ടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനേക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനുമായി വികസന സമിതിയോഗം ചേർന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും യു.ഐ.ടി കൺവീനറുമായ പ്രൊഫ.ജെ.ജെയരാജ്, അടൂർ നഗരസഭ ചെയർമാൻ ഡി.സജി, വികസന സമിതിയംഗങ്ങളായ എ.പി.ജയൻ, മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ.വർഗീസ് പേരയിൽ, മുനിസിപ്പൽ കൗൺസിലർ സൂസി ജോസഫ്,കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.ലതീഷ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.