അടൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി അടൂർ യു. ഐ. ടി സെന്ററിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പത്തനംതിട്ട നർക്കോട്ടിക് എക്സൈസ് പ്രിവന്റീവ് ഒാഫീസർ ബിനു വർഗീസ് ക്ളാസെടുത്തു. പ്രിൻസിപ്പൽ ഡോ.ഡി. ലതീഷിന്റെ അദ്ധ്യക്ഷതയിൽ എൻ. എസ്. എസ് പ്രോഗ്രാം ഒാഫീസർ അനുജ, അദ്ധ്യാപകരായ രേഖ, ലേഖ, അരുണിമ, എൻ. എസ്. എസ് വോളണ്ടിയർ അനുപമ എന്നിവർ പ്രസംഗിച്ചു.