camp
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നിരണം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് ആരംഭിച്ചു. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിജു വൈക്കത്തുശേരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾസ് മാനേജർ വർഗീസ് എം അലക്സ്, നിരണം വലിയപള്ളി ട്രസ്റ്റി പി.തോമസ് വർഗീസ്, പ്രിൻസിപ്പൽ ബീന മറിയം ജോർജ്, പി.ടി.എ വൈസ് പ്രസിഡന്റ് ബിജു, ദീപു കുര്യാക്കോസ്, ഷീല കെ.ബേബി, വിനു ഗോപൻ, ശ്യാമ ശശിധർ, സ്മിന്റു എം ജോയി, നിഷ എം.പി, റൂബി മാത്യു, രാധിക എസ്. എന്നിവർ പ്രസംഗിച്ചു.