 
തിരുവല്ല: ഡി.വൈ.എഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചരണ ജാഥ പര്യടനം ആരംഭിച്ചു. കുറ്റൂർ പഞ്ചായത്ത് ഹാളിൽ ഡി.വൈ.എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ.രാഹുൽ, ജാഥാ ക്യാപ്ടൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് പ്രതീഷ് രാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജരും ബ്ലോക്ക് ട്രഷററുമായ ഷിനിൽ ഏബ്രഹാം അദ്ധ്യക്ഷനായി. വൈസ് ക്യാപ്ടൻ രമ്യാ ബാലൻ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സംഘാടക സമിതി ചെയർമാൻ വിശാഖ് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചു, ഡി.വൈ.എഫ്ഐ. ജില്ലാ കമ്മിറ്റി അംഗം സോനു സോമൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ സോജിത് സോമൻ, ജയന്തൻ എന്നിവർ പ്രസംഗിച്ചു. കുറ്റൂരിൽ നിന്നും ആരംഭിച്ച് പരുമല തിക്കപ്പുഴയിലും സമാപിക്കും. തൊഴിലില്ലായ്മയ്ക്കെതിരെ മതനിരപേക്ഷത ഇന്ത്യക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്.