 
റാന്നി : പെരുനാട്ടിൽ സി.പി.എം നേതാക്കളുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ച യോഗം ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, അനോജ് കുമാർ, ഗോപാലകൃഷ്ണൻ കർത്താ, മഞ്ജു പ്രമോദ്, വിനോദ് കുമാർ , ബിനു സി മാത്യു, അരുൺ അനിരുദ്ധൻ, രാജീ വിജയകുമാർ, രവീന്ദ്രൻ മന്ദിരം, അനീഷ് പി നായർ, മഞ്ജുള ഹരി, പ്രതീഷ്, സോമസുന്ദരൻ പിള്ള , വസന്താ സുരേഷ്, രാമചന്ദ്രൻ നായർ , വാസുദേവൻ അമ്പാട്ട് , ബിജു വേങ്ങഴ , പ്രസാദ്.പി.ജി ,അജിതാ, റാണി കമലാസനൻ എന്നിവർ സംസാരിച്ചു.