ലോക തപാൽ ദിനം
1969 ൽ ജപ്പാനിലെ ടോക്യോവിൽ നടന്ന യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സമ്മേളനത്തിലാണ് ഒക്ടോബർ 9 ലോക തപാൽ ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ തപാൽദിന വാരാഘോഷം ഒക്ടോബർ 9 മുതൽ 14 വരെയാണ്. ലോകത്ത് 189 രാജ്യങ്ങളാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിലുള്ളത്.
യുഗാണ്ടാ സ്വാതന്ത്ര്യ ദിനം
പരമ്പരാഗതമായ ബുഗാണ്ട രാജവംശത്തിൽ നിന്നാണ് ഉഗാണ്ട എന്ന പേരു വന്നിരിക്കുന്നത്. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽപെടുന്ന യുഗാണ്ട 1962 ഒക്ടോബർ 9ന് ആണ് സ്വാതന്ത്ര്യം പ്രാപിച്ചത്. ലോകത്തിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള വിക്ടോറിയ തടാകം ഉഗാണ്ടയിലാണ്.
ടെറിട്ടോറിയൽ ആർമി ദിനം
1917 ഒക്ടോബർ 9ന് ബ്രിട്ടീഷുകാർ രൂപീകരിച്ച സൈന്യം ആണ് പിന്നീട് ടെറിട്ടോറിയൽ ആർമി ആയി മാറിയത്. ആദ്യസൈന്യം ഒക്ടോബർ 9ന് രൂപീകൃതമായതിനാലാണ് എല്ലാവർഷവും ഒക്ടോബർ 9 ടെറിട്ടോറിയൽ ആർമി ദിനമായി ആചരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന് പിന്തുണയ്ക്കുവേണ്ടി സേവനം നൽകുന്ന പാർട്ട് ടൈം വോളണ്ടീയർമാരുടെ ഒരു സഹായ സൈനിക സംഘടനയാണ് ടെറിട്ടോറിൽ ആർമി. 18 വയസ്സുമുതൽ 42 വയസ്സുവരെയാണ് ചേരുന്നതിനുള്ള പ്രായം.