പന്തളം:സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും, കേരള കർഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റും, പന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിരുന്ന ടി.എസ് രാഘവൻപിള്ളയുടെ 28-ാമത് അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറികെ.പി ഉദയഭാനു പതാക ഉയർത്തുകയും പുതുക്കി നിർമ്മിച്ച മണ്ഡപം അനാച്ഛാദനം ചെയ്യുകയും ചെയ്തു. അനുസ്മരണ സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ദഗോപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി നേതാവ് കെ.പി.ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.ഡി ബൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുമാരൻ, ലസിത നായർ, ഏരിയ സെക്രട്ടറി ആർ.ജ്യോതി കുമാർ, എ.രാമൻ, ബി.പ്രദീപ് എന്നിവർ സംസാരിച്ചു. ഏരിയ, ലോക്കൽ നേതാക്കന്മാർ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പുഷ്പാർച്ചന റാലിയിൽ നൂറുകണക്കിന്ആളുകൾ പങ്കെടുത്തു.