
പത്തനംതിട്ട : പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയും സൂര്യ ടിവി റിപ്പോർട്ടറുമായിരുന്ന ഷാജി അലക്‌സിന്റെ 13ാമത് അനുസ്മരണം കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പ്രസ് ക്ലബിൽ നടന്നു. കേരള പി.എസ്.സി അംഗം അഡ്വ.റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. സത്യാനന്തര കാലത്തെ മാദ്ധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ ബോബി ഏബ്രഹാം വിഷയം അവതരിപ്പിച്ചു. പ്രസ് ക്‌ളബ് സെക്രട്ടറി എ.ബിജു, മാദ്ധ്യമ പ്രവർത്തകരായ സാം ചെമ്പകത്തിൽ, ബിജു കുര്യൻ, കെ.ജി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.