 
റാന്നി : പെരുനാട് -പെരുന്തേനരുവി റോഡിൽ നിർമ്മാണം നടക്കുന്ന കലുങ്കിനോട് ചേർന്ന് റബർ മരം പിഴുതുവീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. വെള്ളിയാഴ്ച സന്ധ്യയോടെയാണ് മരം പിഴുതുവീണ് വൈദ്യുതി മുടങ്ങിയത്. പോസ്റ്റ് മാറ്റി രാത്രി വൈകിയാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്. അറയ്ക്കമൺ ചുട്ടിപ്പാറ റോഡ് ജംഗ്ഷനിൽ കാലപ്പഴക്കം ചെന്ന കലുങ്ക് പുനർ നിർമ്മിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.