 
തിരുവല്ല: ഗുജറാത്തിൽ നടന്ന 36-ാമത് നാഷണൽ ഗെയിംസിൽ ബാറ്റ്മിന്റൺ മത്സരത്തിൽ വെള്ളി മെഡലും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയ തിരുവല്ല ഗൗരിനന്ദനത്തിൽ ഗൗരി കൃഷ്ണയെ ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു, സെക്രട്ടറി ആർ.പ്രസന്നകുമാർ, ജോ.സെക്രട്ടറി മാത്യൂസ് കെ.ജേക്കബ് എന്നിവർ വീട്ടിലെത്തി ഗൗരികൃഷ്ണയെ അനുമോദിച്ചു. ടി.ആർ.രാജേഷിന്റെയും കവിത രാജേഷിന്റെയും മകളാണ് ഗൗരി. തേവര എസ്.എഎച്ച് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ്.