പത്തനംതിട്ട: സി.പി.ഐ ജില്ലാ കമ്മിറ്റിയംഗവും ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എം. അജിയുടെ സ്മരണക്കായി അഡ്വ. എം. അജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏഴാമത് അവാർഡിന് സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവ ഗായികയുമായ പി.കെ. മേദിനിയെ തിരഞ്ഞെടുത്തു . 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്

അഡ്വ.എ.എം. അജിയുടെ ചരമദിനമായ 12ന് രാവിലെ 11 ന് പത്തനംതിട്ട പ്രസ് ക്ലബിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് ദാനം നിർവഹിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എ.പി.ജയൻ, കൺവിനർ അഡ്വ. എ. ജയകുമാർ എന്നിവർ അറിയിച്ചു.