കുന്നം: ഗവ.എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി.വെച്ചൂച്ചിറ പഞ്ചായത്തംഗം രാജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിനു രാജ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ്, സന്തോഷ് കുമാർ, ബിജു എന്നിവര്‍ ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രഥമഅദ്ധ്യാപകന്‍ സി.പി സുനിൽ, അദ്ധ്യാപകരായ കെ.കെ ബിനു, പി.ജി സോമൻ, അപർണ്ണ എന്നിവർ പ്രസംഗിച്ചു.