ഇലന്തൂർ : പുന്നയ്ക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ 16 വരെ നടക്കും. തന്ത്രിമുഖ്യൻ കണ്ഠരര് നീലകണ്ഠരര് പാലമുറ്റം, മേൽശാന്തി കൈലാസ് പോറ്റി, യജ്ഞാചാര്യൻ കരിമുളയ്ക്കൽ അജയകുമാർ, യജ്ഞ പൗരാണികരായ പുലിയൂർ രഘുനാഥ്, ഏഴംകുളം സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യജ്ഞം . ഗണപതിഹോമം, ആദ്ധ്യാത്മിക പ്രഭാഷണം, സർവൈശ്വര്യപൂജ, വിദ്യഗോപാലമന്ത്രാർച്ചന, ഉണ്ണിയൂട്ട്, ശനീശ്വര പൂജ, അന്നദാനം, അവഭൃഥ സ്നാന ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും.