തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ 2022ലെ ഹാബേൽ മാദ്ധ്യമപുരസ്‌കാരം കേരളകൗമുദി തിരുവല്ല ലേഖകൻ അജിത് കാമ്പിശേരിക്ക് ടി. എസ്. എം ചെയർമാൻ സണ്ണി തോമസ് നൽകി. ഡോ. സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, അജിത് കാമ്പിശേരി, സണ്ണി കടമാൻകുളം, മേജർ പി. സി. എലിസബത്ത്, ലക്ഷ്മിപ്രിയ, വി., ആർദ്ര വേണുഗോപാൽ, എ. ഇനിയ, ജോസഫ് ചാക്കോ, ഡോ. സൈമൺ ജോൺ, മുളവന രാധാകൃഷ്ണൻ, ബിജു നൈനാൻ എന്നിവർ പ്രസംഗിച്ചു.