കോട്ടമൺപാറ: എസ്.എൻ.ഡി.പി യോഗം 1245 -ാം നമ്പർ ശാഖയിലെ പൊതുയോഗവും അനുമോദന സമ്മേളനവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് ഇ.ജി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. എൽ.എൽ.ബി പാസായ അഞ്ജു പി. ധരനെയും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മൂഴിയാർ സി.ഐ കെ.എസ്.ഗോപകുമാർ അനുമോദിക്കും.