ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വൈകിട്ട് 5ന് തുറക്കും. 22ന് അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വീണ്ടും 24 ന് വൈകിട്ട് 5ന് തുറക്കും. ചടങ്ങുകൾ പൂർത്തിയാക്കി 25ന് രാത്രി നട അടയ്ക്കും. തുലാമാസ ദർശനത്തിനും മണ്ഡലപൂജാ ഉത്സവത്തിനുമുള്ള ഓൺലൈൻ ബുക്കിംഗും ആരംഭിച്ചതായി ദേവസ്വം പി.ആർ.ഒ സുനിൽ അരിമാനൂർ അറിയിച്ചു.