പത്തനംതിട്ട: നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ ജില്ലയിൽ ഇന്നലെയും പരിശോധന നടത്തി മോട്ടോർ വാഹനവകുപ്പ് . അനധികൃത രൂപമാറ്റം നടത്തിയതിന് 51 ബസുകൾകളിൽ പരിശോധന നടത്തി. ബസുകൾക്ക് 58750 വീതം പിഴയും ചുമത്തി. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റിയ രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നൽകിയ നിർദേശം. അഞ്ച് സ്ക്വാഡായി തിരിഞ്ഞ് അടൂർ, തിരുവല്ല, പത്തനംതിട്ട, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർവാഹനവകുപ്പിന്റെ പ്രത്യേക പരിശോധന തുടരും. ടൂറിസ്റ്റ് ബസുകളിലെ അനധികൃതരൂപമാറ്റം, അതിവേഗം, പ്രവർത്തിക്കാത്ത വേഗപ്പൂട്ട്, നിയമാനുസൃതമല്ലാത്ത വ്യതിയാനങ്ങൾ, ഫ്ലാഷ് ലൈറ്റുകൾ, ഡാൻസ് ഫ്ളോറുകൾ, അമിതശബ്ദസംവിധാനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പരിശോധിക്കുന്നത്. വിനോദയാത്ര സംഘങ്ങൾ മോട്ടോർ വാഹനവകുപ്പിന്‍റെ അനുമതി വാങ്ങണമെന്ന നിർദേശവും കർശനമാക്കിയിട്ടുണ്ട്..