ems-
കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോകപാലിയേറ്റീവ് ദിനാചരണം കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന പാലിയേറ്റീവ് ദിനാചരണം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ.അനിതകുമാരി, ജില്ലാപ്രോഗ്രാം ഓഫീസർ ഡോ.എസ് ശ്രീകുമാർ, പി ആർ പി സി ചെയർമാൻ പി.ബി.ഹർഷകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജിസജി, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, കെ.എം.മോഹനൻ നായർ, രാജി സി ബാബു, വാഴവിള അച്ചുതൻനായർ, ലിജാശിവപ്രകാശ് , ബിന്ദു അനിൽ ,കെ.ആർ.ജയൻ, എം. അനിഷ് കുമാർ, ശ്രീകുമാർ മുട്ടത്ത്, പി.എസ്.ഗോപി എന്നിവർ സംസാരിച്ചു.