പ്രമാടം : സിദ്ധനർ സർവീസ് സൊസൈറ്റിയുടെ സംഘടനാ ദിന പരിപാടി ഇന്ന് രാവിലെ എട്ട് മുതൽ കോന്നി സെന്റ് ജോർജ്ജ് ഓഡിറ്റോറിയത്തിൽ നടക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാ, സാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തിയവരെയും കെ.യു. ജനീഷ് കുമാർ എം.എൽ.എ ആദരിക്കും. സ്വാഗത സംഘം ചെയർമാൻ എ.വിജയൻ അദ്ധ്യക്ഷത വഹിക്കും.