പെരിങ്ങനാട് : തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം18 മുതൽ 24 വരെ നടക്കും. 18ന് രാവിലെ 6.15ന് ക്ഷേത്രമേൽശാന്തി പ്രതീഷ് ഭട്ടതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. ദിവസവും രാവിലെ 7.30ന് സമൂഹ പ്രാർത്ഥന, ഭാഗവത പാരായണം, 12ന് പ്രഭാഷണം ,ഒന്നിന് അന്നദാനം ,വൈകിട്ട് 5.30ന് ഭാഗവത പ്രഭാഷണം,രാത്രി ഏഴിന് ഭജന, പ്രഭാഷണം, 20ന് ഉച്ചയ്ക്ക് 12.30ന് ഉണ്ണിയൂട്ട്, 21ന് വൈകിട്ട് 5.30ന് വിദ്യാഗോപാലന മന്ത്രാർച്ചന, 22ന് വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, 23ന് രാവിലെ 9.30ന് നവഗ്രഹപൂജ ,24ന് വൈകിട്ട് മൂന്നിന് അവഭൃഥ സ്നാന ഘോഷയാത്ര, എന്നിവയാണ് പരിപാടികൾ തൃക്കൊടിത്താനം വിശ്വനാഥനാണ് യജ്ഞാചാര്യൻ.