congress40

അടൂർ : ടൗണിലെ ഇരട്ടപ്പാലത്തിനോട് ചേർന്നുള്ള പഴയ പാലത്തിലെ തകർന്നുകിടക്കുന്ന സ്ലാബുകൾക്ക് മുകളിൽ അശാസ്ത്രീയ പണികൾ നടത്തുന്നു എന്നാരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. ഡി.സി.സി സെക്രട്ടറി അഡ്വക്കറ്റ് ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഷിബു ചിറക്കരക്കോട്ട്, നിസാർ കാവിളയിൽ, മാത്യു തോണ്ടലിൽ, സുനിൽ കുമാർ, എബി തോമസ്, നിതീഷ് , സലാവുദ്ദീൻ, അരവിന്ദ് ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.