ഏനാത്ത് : വീടിന് സമീപത്ത് വാഹനം ഇടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ ഇടിച്ച വാഹനം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. ഇളങ്ങമംഗലം പ്ലാൻകുഴി കമലയുടെ മകൻ അജയനാണ് നടന്നുവരുമ്പോൾ വീടിനുമുന്നിൽ വാഹനം ഇടിച്ച് പരിക്കേറ്റത്. കഴിഞ്ഞ മാസം 25ന് രാത്രി ഒമ്പതിനാണ് കാറിടിച്ച് അജയന് പരിക്കേറ്റത്. വാഹനത്തിരക്കില്ലാത്ത ഗ്രാമീണ റോഡായ ഓർത്തഡോക്സ് പള്ളി - കൊയ്‌പള്ളിമല റോഡിലാണ് അപകടം നടന്നത്. 29ന് ഇത് സംബന്ധിച്ച് ഏനാത്ത് പൊലീസിൽ പരാതി നൽകിയിരുന്നതായും ഇവർ പറഞ്ഞു.