deepu
ദീപു

പത്തനംതിട്ട : യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്‌കോ പടി താന്നിമൂട്ടിൽ ദീപു (37) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ബന്ധു ഹരിദാസ് ഒരാഴ്ച്ച മുമ്പ് കോഴഞ്ചേരി ബാറിൽ വച്ച് തൊട്ടപ്പുഴശ്ശേരി പുല്ലാട് മോസ്‌കോപടി താനുംമൂട്ടിൽ വീട്ടിൽ അജിത്തിനെ മർദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഹരിദാസിന്റെ വീട്ടിലെത്തിയ അജിത്തിനെയും ബന്ധുക്കളെയും ദീപുവും ഹരിദാസും ചേർന്ന് അപമാനിച്ച് ഇറക്കിവിട്ടു. തുടർന്ന് അജിത്തിന്റെ ഭാര്യ വിനീതയുടെ ബന്ധുക്കൾ, ദീപു ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചോദിക്കാനെത്തി. ഇതിന്റെ വിരോധത്തിന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടിൽ അതിക്രമിച്ചകയറി യുവതിയെയും ഭർത്താവിനെയും ദീപു മർദ്ദിക്കുകയായിരുന്നു. ഭർത്താവിനെ തള്ളിത്താഴെയിടുന്നത് കണ്ട വിനീതയെ മുടിക്കുത്തിൽ പിടിച്ചുവലിച്ചു പുറത്താക്കിയശേഷം മുറ്റത്തിട്ട് മർദ്ദിച്ചു. എസ്.ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ പിടികൂടിയത്.