ദേശീയ പോസ്റ്റൽ ദിനം

ഇന്നലെ (ഒക്ടോബർ 9) ലോക തപാൽ ദിനമായിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിൽ ഇന്ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നത്. ദേശീയ പോസ്റ്റൽ വർക്കർ ഡേ ജൂലായ് 1ആണ്. തപാൽ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ് റൗലൻഡ് ഹിൽ ആണ്. സ്വതന്ത്ര്യ ഇന്ത്യയുടെ സ്റ്റാമ്പിൽ ആദ്യമായി പതിഞ്ഞ ചിത്രം ദേശീയ പതാകയുടേതാണ്.

ലോക വധശിക്ഷാ വിരുദ്ധ ദിനം
2003 ലാണ് ലോക വധശിക്ഷാ വിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ വർഷവും ഒക്ടോബർ 10ന് ഈ ദിനം ആചരിക്കുന്നു. 108 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കി.


World Mental Health Day
ലോക മാനസികാരോഗ്യ ദിനം
1992 ലാണ് ലോക മാനസികാരോഗ്യ ദിനം ആരംഭിച്ചത്. യു. എൻ. ഒയുടെ സെക്രട്ടറി ജനറലും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെയും നേതൃത്വത്തിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ മൂലം കഷ്ടപ്പെടുന്നവരെ ശരിയായ രീതിയിലൂടെ ചികിത്സ ഉറപ്പാക്കി നേർവഴിക്കു കൊണ്ടുവരാനാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.