പന്തളം: കേരള സർവോദയ മണ്ഡലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണം നടത്തി.
സർവ സേവാസംഘം ദേശീയ വർക്കിംഗ് കമ്മിറ്റയംഗം കെ.ജി.ജഗദീശൻ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വാസുദേവൻ പിള്ള ,ഗോപകുമാർ ചെറുവള്ളിൽ, വല്ലാറ്റൂർ വാസുദേവൻ പിള്ള, എന്നിവർ പ്രസംഗിച്ചു.