 
പന്തളം : പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി കറ്റാനം റീജിൺ പൂഴിക്കാട് യൂണിറ്റ് ഉദ്ഘാടനവും, ചേതന വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള സ്വയംതൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
കറ്റാനം റീജിൺ ഡയറക്ടർ ഫാ: തോമസ് ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. ചേതന ഡയറക്ടർ ഫാ.ഫ്രാൻസിസ് പ്ലാവറ കുന്നിൽ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണ ഉണ്ണിത്താൻ, യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു വലിയ പറമ്പിൽ, ചേതന കറ്റാനം കോഡിനേറ്റർ റെജി രാജു,ട്രസ്റ്റി ബിൻസൺ ജോൺ,സെക്രട്ടറി സഞ്ജു ഡാനിയൽ,ഡെയ്‌സി തോമസ്, നിഷാ ബിൻസൺ എന്നിവർ പ്രസംഗിച്ചു. പൂഴിക്കാട് മുകളും പുറത്ത് സുനു മാത്യുവിന്റെ മകൾ എയ്ഞ്ചൽ മറിയം സുനു മുടി നൽകി കേശദാനം ഉദ്ഘാടനം നിർവഹിച്ചു.