തിരുവല്ല : ബി.എച്ച്.എം.എസ് ബിരുദം നേടിയ വെൺപാല പൂതിരക്കാട് വിശ്വംഭവനിൽ ഡോ.പാർവതി വിനുവിനെ യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, യൂണിറ്റ് പ്രസിഡന്റ്‌ റെനി സൂസൻ, മണ്ഡലം ഭാരവാഹികളായ മോൻസി വെൺപാല, വിനീത് വെൺപാല, ഷാനു തോമസ് എന്നിവർ വീട്ടിലെത്തി ഉപഹാരം നൽകി.