പന്തളം: കുളനട മാന്തുക ഗവ:യു.പി.സ്‌കൂളിൽ നാലു പതിറ്റാണ്ടായി പാചക ജോലി ചെയ്തു വന്ന കുഞ്ഞുകുഞ്ഞമ്മക്ക് സ്‌കൂൾ കുട്ടികളും അദ്ധ്യാപകരും എസ്.എം.സിയും ചേർന്ന് യാത്ര അയപ്പ് നൽകി. ആന്റോ ആന്റണി എം പി.സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ സ്‌നേഹ സമ്മാനമായ 50000 രൂപ എം.പി കൈമാറി പൊന്നാട അണിയിച്ച് ആദരിച്ചു. രാഷ്ട്രപിതാവിന്റെ ആത്മകഥയും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻ ദാസ്, മെമ്പർ എൽസി ജോസഫ്, എസ്.എം.സി. ചെയർമാൻ, ടി.കെ. ഇന്ദ്രജിത്ത്. വൈസ് ചെയർമാൻ വിദ്യാ സന്തോഷ്, എൻ.സി മനോജ്, ശശി പന്തളം, എച്ച്.എം.ലത, അനിൽ,ശുഭ,രഞ്ജിത, ലളിത, തുടങ്ങിയവർ പ്രസഗിച്ചു.