
ചിറ്റാർ : വനംവന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കൊടുമുടി കാരികയം വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 'നാട്ടറിവ് നേരറിവ്' എന്ന പേരിൽ പരിസ്ഥിതി അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് പ്രേജിത് ലാലിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ പി.ആർ.തങ്കപ്പൻ പഠനയാത്ര ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി സരിത എസ്.ആർ, ബീറ്റ് ഫോറെസ്റ്റർമാരായ സൗമ്യ വി.പി, ശ്രീലാൽ.എം, സമിതി എക്‌സിക്യൂട്ടീവ് അംഗം എം.എം.ചെല്ലമ്മ എന്നിവർ സംസാരിച്ചു. വനത്തിലെ മണ്ണിന്റെ തരം, ഔഷധസസ്യങ്ങൾ, വൻവൃക്ഷങ്ങൾ, നീർച്ചാലുകൾ, ശലഭസാന്നിദ്ധ്യം ,പക്ഷികളെ സംബന്ധിച്ച് ,കാലാവസ്ഥ വ്യതിയാനം, ജൈവവൈവിദ്ധ്യം എന്നിവ സംബന്ധിച്ച് പഠനം നടത്തി. എഫ്.ഡി.എ മെമ്പർ ഓമന സുധർമരാജൻ, സമിതി വൈസ് പ്രസിഡന്റ് സുകുമാരി, മുതിർന്ന സമിതി അംഗം ചെല്ലമ്മ വയലുങ്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പഠന സംഘത്തിൽ നിന്ന് അഖില അനിൽ, അഖില അജി എന്നിവർ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. പഠനസംഘം തയ്യാറാക്കുന്ന മികച്ച റിപ്പോർട്ടിന് സമ്മാനം നൽകുമെന്ന് സമിതി അറിയിച്ചു.