 
അയിരൂർ: ശ്രീനാരായണ ദർശനങ്ങൾ സമൂഹത്തിലോ രാജ്യത്തോ ഒതുങ്ങി പോകേണ്ടതല്ല. അത് ലോകമാകെ പ്രചരിക്കേണ്ടതാണെന്നും ഗുരുദേവ ശിഷ്യരോടൊപ്പം എല്ലാ ശ്രീനാരായണീയരും അണിചേരണമെന്നും കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. അയിരൂർ ശ്രീനാരായണമിഷന്റെ 27-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജിന്റെ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മിഷൻ സെക്രട്ടറി പി.എസ്. ദിവാകരൻ പ്രവർത്തന റിപ്പോർട്ടും, വരവുചിലവ് കണക്കും, ബാക്കിപത്രവും അവതരിപ്പിച്ചു. തുടർന്ന് 2022-2023 വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. യോഗത്തിന് ആശംസകളർപ്പിച്ച് കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും മിഷന്റെ ജോയിന്റ് സെക്രട്ടറിയുമായ സോജൻ സോമൻ എന്നിവർ പ്രസംഗിച്ചു.വാർഷിക സമ്മേളനത്തിൽ മിഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എസ്.രാജേഷിനെ ഏതിരില്ലാതെ തിരഞ്ഞെടുത്തു. 51 അംഗ ജനറൽ കമ്മിറ്റിയേയും 21 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.സമ്മേളനത്തിന് മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ സ്വാഗതവും മിഷൻ വൈസ് പ്രസിഡന്റ് കെ.എസ്.രാജേഷ് നന്ദിയും പറഞ്ഞു.