 
പന്തളം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശ്വാസികൾ നബിദിനം ആഘോഷിച്ചു. പ്രവാചകചര്യ മാനവികതയ്ക്ക് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പന്തളം മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ മദ്രസ കുട്ടികളുടെ പ്രവാചക സന്ദേശ റാലി നടത്തി. കടയ്ക്കാട് ജുമാമസ്ജിദ് അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി പന്തളം ജംഗ്ഷൻചുറ്റി കടയ്ക്കാട് മദ്രസ അങ്കണത്തിൽ സമാപിച്ചു. തുടർന്ന് ഖുർആൻ എക്‌സ്‌പോ എക്‌സിബിഷൻ നടത്തി. ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷുഹൈബ് ഉദ്ഘാടനം ചെയ്തു. കടയക്കാട് ചീഫ് ഇമാം അമീൻ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ പ്രവാചക സന്ദേശം നൽകി. ട്രഷറർ അബ്ദുൽ മജീദ്, സിറാജുദ്ദീൻ, അബ്ദുൽ ഹക്കീം മൗലവി എന്നിവർ സംസാരിച്ചു. പരിപാലന സമിതിയംഗങ്ങളായ മുഹമ്മദ് ശുഹൈബ്, ഷാജഹാൻ, അബ്ദുൽ മജീദ്, ഷംസുദ്ദീൻ, സിറാജുദ്ദീൻ, ഷാജി എം.എസ്.ബി.ആർ, മുഹമ്മദ് റാഫി, ഷാനവാസ്,അഡ്വ.മൻസൂർ, അബ്ദുറഹീം, നിസാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.മുട്ടാർ, ചേരിയ്ക്കൽ മുസ്ലിം ജമാഅത്തിന്റെ അഭിമുഖത്തിൽ വിപുലമായ രീതിയിൽ നബിദിനഘോഷം സംഘടിപ്പിച്ചു.