10-amruth

പത്തനംതിട്ട : കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഡി.പി.ആർ സമർപ്പിച്ചു. കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ തുളസീധരൻ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈന് ഡി.പി.ആർ കൈമാറി. ആദ്യഘട്ടത്തിൽ 11.25 കോടി രൂപ മുതൽ മുടക്കി പാമ്പൂരിപാറയിലുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കും.

അതോടൊപ്പം ഒന്നാംഘട്ടത്തിൽ നഗരത്തിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കാൻ നാലു കോടി രൂപയും കല്ലറക്കടവിലെ സംഭരണ സംവിധാനം ശക്തിപ്പെടുത്താൻ 90 ലക്ഷം രൂപയും വിനിയോഗിക്കും. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, നഗരസഭാ സെക്രട്ടറി ഷേർല ബീഗം, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി എക്‌സി. എൻജിനിയർ പ്രദീപ് ചന്ദ്ര, അസിസ്റ്റന്റ് എൻജിനിയർ രഘുരാജ് എന്നിവർ പങ്കെടുത്തു.