boar

കുമ്പനാട് : കടപ്ര പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കടപ്ര പകൽ വീടിന് സമീപം ചിറയിൽ ജോർജ് സി വർഗീസിന്റെ പുരയിടത്തിലെ കൃഷികളും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ഈ സമയത്ത് സമീപറോഡിൽ കൂടി പോയ വാഹന യാത്രക്കാരുടെ നേരെയും കാട്ടുപന്നി പാഞ്ഞ് അടുത്തിരുന്നു. തലനാരിഴയ്ക്കാണ് വാഹന യാത്രക്കാരൻ രക്ഷപ്പെട്ടത്. കുഞ്ഞോവിൻ കാവിന് സമീപമുള്ള വയലിൽ കഴിഞ്ഞ ദിവസം കന്നുകാലികളെ മേയിക്കാനും പുല്ല് പറിക്കാനും പോയ ആളുകളെയും കാട്ടുപന്നി ആക്രമിച്ചു. ആക്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ആളുകളും വളർത്ത് മൃഗങ്ങളും രക്ഷപെട്ടത്.