പ​ത്ത​നം​തിട്ട : ദേശീയ വിദ്യാഭ്യാസനയം ജനസമക്ഷം അവതരിപ്പിക്കുന്നതിന് 13ന് വൈകിട്ട് 4ന് കോന്നി ടൗണിൽ വിദ്യാഭ്യാസ സദസ് നടത്തുന്നതിന് കോന്നി പബ്ലിക്ക് ലൈബ്രറി അനക്‌സ് ഹാളിൽ ചേർന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് യൂണിറ്റ് പ്രവർത്തകയോഗം തീരുമാനിച്ചു. പരിഷത് സംസ്ഥാന സമിതി അംഗം ജി.സ്റ്റാലിൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ.ലൈജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തകയോഗത്തിൽ കെ.പി.രതിക്കുട്ടി റിപ്പോർട്ടും, എൻ.എസ്.രാജേന്ദ്രകുമാർ ഭാവിപ്രവർത്തനരേഖയും അവതരിപ്പിച്ചു. സലിൽ വയലാത്തല,എൻ.എസ്.മുരളീ മോഹൻ,എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.