പത്തനംതിട്ട : ഏഴ് മാസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച യുവതി തൂങ്ങി മരിച്ച നിലയിൽ. പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നതിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) യെയാണ് ഇന്നലെ വൈകിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും അയൽവാസികളും ചേർന്ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിഷ്ണുവിനെ കോയിപ്രം പൊലീസ് ചോദ്യം ചെയ്തുവരുന്നു.